/
5 മിനിറ്റ് വായിച്ചു

കളറായി കളക്ടറേറ്റ്

കണ്ണൂർ | കണ്ണൂരിന്റെ കലയും ചരിത്രവും സംസ്കാരവും ജീവിതവും ഇഴചേർന്ന വരകളിലൂടെയും ഫോട്ടോകളിലൂടെയും കളറായി കളക്ടറേറ്റ്. കളക്ടറേറ്റ് സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായാണ് ഇടനാഴികളിൽ ചിത്രങ്ങൾ പതിച്ചത്.

കളക്ടർ എസ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിൽ അസി. കളക്ടർ അനൂപ് ഗാർഗ് ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. എ ഡി എം കെ കെ ദിവാകരൻ പങ്കെടുത്തു.

നമ്മുടെ കളക്ടറേറ്റ്, നമ്മുടെ ഉത്തരവാദിത്വം എന്ന ആശയത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ‘ചിത്രശലഭം’ ഫോട്ടോ, ചിത്രരചന മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 80 ചിത്രങ്ങളും ഫോട്ടോകളുമാണ് ചുവരുകളിൽ ഇടം നേടിയത്.

കണ്ണൂരിന്റെ ചരിത്രവും പ്രൗഢിയും പ്രശസ്തിയും പ്രതിഫലിപ്പിക്കുന്ന തെയ്യം, പൊന്ന്യത്തങ്കം, വേടൻ എന്നീ കലാരൂപങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പൈതൃകങ്ങൾ, പരമ്പരാഗത മേഖലകളായ കൈത്തറി, തീരദേശങ്ങൾ, കടൽ തീരങ്ങൾ, കുന്നുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി കണ്ണൂരിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾ ഇവിടെ കാണാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!