/
8 മിനിറ്റ് വായിച്ചു

പഴയങ്ങാടി താവം മേൽപ്പാലം അടച്ചിട്ടതിനെതിരേ കല്യാശ്ശേരി-മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

പഴയങ്ങാടി: താവം മേൽപ്പാലം അടച്ചിട്ടുള്ള ദുരിതത്തിനെതിരേയും നിർമാണത്തിലെ അഴിമതിക്കെതിരേയും കല്യാശ്ശേരി-മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. പഴയങ്ങാടിയിൽനിന്ന് താവം പാലത്തിലേക്ക് സംഘടിപ്പിച്ച മാർച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. താവം റെയിൽവേ മേൽപ്പാലം പെരുമ്പാമ്പ് ഇരവിഴുങ്ങിയ അവസ്ഥയിലാക്കുകയും ഇപ്പോൾ അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ട് ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന നടപടിയിൽ അധികൃതർ സമാധാനം പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.പാലാരിവട്ടത്തിന്റെ പേരിൽ യു.ഡി.എഫ്. നേതാക്കളെ ക്രൂശിച്ചവർ മൂന്നുവർഷം കഴിയുമ്പോഴേക്കും താവം മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ച് മൗനം പാലിക്കുന്നത് അഴിമതിയുടെ കഥ പുറത്തുവരുന്നത് ഭയന്നിട്ടാണോയെന്ന് സംശയിക്കേണ്ടതുണ്ട്. ഇതിന്റെ പിന്നിലുള്ള അഴിമതിയും ക്രമക്കേടും അന്വേഷിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കാപ്പാടൻ ശശിധരൻ, ബ്ലോക്ക് ഭാരവാഹികളായ മോഹനൻ കക്കോപ്രവൻ, എ.വി. സനിൽ, ബേബി ആന്റണി, മണ്ഡലം പ്രസിഡന്റുമാരായ ഷാജി കല്ലേൻ, രാജേഷ് പാലങ്ങാട്ട്, കൂനത്തറ മോഹനൻ, എം. പവിത്രൻ, പി. സുമേഷ്, ടി. രമേശൻ, പാറയിൽ കൃഷ്ണൻ, ജനാർദനൻ കടന്നപ്പള്ളി, കെ.വി. ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version