9 മിനിറ്റ് വായിച്ചു

കണ്ണർ സർവ കലാശാല വാർത്തകൾ

27ാമത് കണ്ണൂർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് ബ്രണ്ണനിൽ
ഡിസംബർ 16,17 തീയതികളിലായി നടക്കുന്ന 27ാമത് കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റിന് തലശ്ശേരി, ഗവ: ബ്രണ്ണൻ കോളേജ് ആതിഥേയത്വം വഹിക്കും. 61 കോളേജുകളിൽ നിന്നായി 21 കായിക ഇനങ്ങളിൽ 710 കായിക താരങ്ങൾപങ്കെടുക്കുന്ന കായികമേളയുടെ ഉദ്ഘാടനം രാവിലെ 9:30ന് സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിർവഹിക്കും. കോവിഡിന് ശേഷമുള്ള പൂർണ പങ്കാളിത്തമുള്ള അത്‌ലറ്റിക് മത്സരങ്ങളാണ് ഇത്തവണ നടക്കുക. ‘യെസ് ടു സ്പോർട്​സ്​ നോ ടു ഡ്രഗ്​സ്​’ എന്ന മുദ്രാവാക്യവുമായി ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചു നടക്കുന്ന അത്‌ലറ്റിക് മീറ്റിലെ മത്സരങ്ങൾ സായി – ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിൽ നടക്കും.

പ്രവേശനകവാടം ഉദ്ഘാടനം
കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് പൂർത്തീകരിച്ച പ്രധാന പ്രവേശന കവാടത്തിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും.

സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022-23 അധ്യയന വർഷത്തിലേക്ക് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് ആൻഡ്​ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. അപേക്ഷകർക്ക് വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠനവകുപ്പിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. യോഗ കോഴ്‌സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 09895370282, 09447324422

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version