//
8 മിനിറ്റ് വായിച്ചു

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ചു

ഉത്തര മലബാറിലെ ടൂറിസം വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടുകൂടി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സംരംഭകരെയും കോർത്തിണക്കുക, അവർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക, തുടർന്ന് മലബാർ ട്രാവൽ മാർട്ട് സംഘടിപ്പിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളുമായി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടായ്മയിൽ ടൂറിസം സംരംഭകരായ ഹോട്ടൽ ഓണേഴ്സ്, ബോട്ട് ഓണേഴ്സ്, ഹോംസ്റ്റേ ഓണേഴ്സ് തുടങ്ങിയവരുമായി മുഖാമുഖം സംഘടിപ്പിക്കുകയുണ്ടായി.
കണ്ണൂരിന്റെ മനോഹരമായ കടലും, കടലോരവും പ്രകൃതി രമണീയമായ നമ്മുടെ ഗ്രാമഭംഗിയും തനത് കലകളും സംസ്കാരവും ഭക്ഷണരീതികളും സ്വദേശികളെയും വിദേശികളെയും പരിചയപ്പെടുത്തിക്കൊണ്ട്ടൂറിസം രംഗത്തെ അനന്തസാധ്യതകൾ വിനോദസഞ്ചാരികൾക്ക് മുമ്പിൽ തുറന്നു കാണിക്കുക എന്ന ഉദ്ദേശത്തോടുകൂടി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഒരുക്കിയ കൂട്ടായ്മ ചേംബർ ഹാളിൽ നടന്നു. യോഗത്തിൽ പ്രസിഡന്റ് ശ്രീ ടി.കെ.രമേഷ് കുമാർ അധ്യക്ഷം വഹിച്ചു .
വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് , ഓണററി സെക്രട്ടറി ശ്രീ അനിൽ കുമാർ സി, ട്രഷറർ കെ നാരായണൻ കുട്ടി , സർവ്വശ്രീ സി .വാസുദേവൻ , ദിനേഷ് ആലിങ്ങൽ , ഹനീഷ് കെ വാണിയങ്കണ്ടി , കെ.വി.സുനിൽ, ഷിബു .എം പി, ടി.വി.മധുകുമാർ ,ദിനേശൻ, ഷെറിൻ പി, കെ.എൻ .കൃഷ്ണൻ ,ശുഭ രവീന്ദ്രൻ , അഭിഷേക്.പി , അദ്നാൻ , സി.സി.ദിനേശൻ , രാജ്ജു മാത്യു , അമീൻ , അബ്ദുൽ ഖാദർ പനക്കാട് എന്നിവർ സംസാരിച്ചു . ചേംബർ ടൂറിസം ഡയറക്ടർ ഇൻ ചാർജ് ശ്രീ കെ.കെ. പ്രദീപ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!