/
6 മിനിറ്റ് വായിച്ചു

കണ്ണൂരിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍ മാതമംഗലത്ത് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍. കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്.ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്.

ചൈല്‍ഡ് ലൈനിന്റെ ഇടപെടലില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം പുറത്ത് വരുന്നത് ഇത് ആദ്യമായല്ല. നേരത്തെ കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെയായിരുന്നു.കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ചത്.

സമാനമായ മറ്റൊരു സംഭവത്തില്‍ സൈക്കിളില്‍ പോകുമ്പോള്‍ മഴ പെയ്തതിനേ തുടര്‍ന്ന് വീട്ടില്‍ കയറിയ അയല്‍വാസിയായ 13കാരെ പീഡിപ്പിച്ച കേസില്‍ 46കാരന് ഏഴുവര്‍ഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ നെടുമുടി പഞ്ചായത്തില്‍ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പില്‍ സോണിച്ചന്‍ എന്ന സോണിയെയാണ് ശിക്ഷിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version