കണ്ണൂരില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് ഒപ്പിട്ട ചെക്ക് മോഷ്ടിച്ച് പണം തട്ടിയ സംഘം പിടിയില്‍.കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഇരിക്കൂര്‍ സ്വദേശി റംഷാദിന്‍റെ താര്‍ ജീപ്പില്‍ നിന്നാണ് ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്ടിച്ച് പണം തട്ടിയെടുത്തത്. കണ്ണൂര്‍ ട്രഷറിയില്‍ നിന്ന് മോഷ്ടിച്ച് ചെക്ക് ഉപയോഗിച്ച് പണം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ മാസമാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്ത് റംഷാദ് എറണാകുളത്തേക്ക് പോയത്. ട്രഷറിയില്‍ നിന്ന് പണമെടുക്കാനായി ഉമ്മയുടെ ഒപ്പിട്ട ഒരു ചെക്കും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ചെത്തി വണ്ടി പരിശോധിച്ചപ്പോഴാണ് ചെക്ക് കാണാനില്ലെന്ന് മനസ്സിലായത്. എവിടെയെങ്കിലും മറന്ന് വച്ചതാണെന്ന് കരുതി മറ്റൊരു ചെക്കുമായി മട്ടന്നൂര്‍ ട്രഷറിയിലെത്തി. എന്നാല്‍ നേരത്തെ തന്നെ പയ്യന്നൂര്‍ ട്രഷറിയില്‍ നിന്ന് ആരോ ചെക്ക് മാറിയിരുന്നു എന്നാണ് റംഷാദിന് കിട്ടിയ മറുപടി.ഉടന്‍ തന്നെ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മോഷണ സംഘത്തില്‍ മൂന്നുപേരുണ്ടെന്നാണ് വിവരം. ഒളിവില്‍ പോയ മൂന്നാമനായി പോലീസ് തെരച്ചില്‍ ശക്തമാക്കി.