//
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; 6 പേർക്ക് പരുക്ക്

ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം. വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്.അപകടത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ അഞ്ച് പേരും വിദ്യാർത്ഥികളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനിലയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!