കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറില്‍ നിന്നാണ് അരക്കോടിയുടെ സ്വര്‍ണം പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സഹീറില്‍ നിന്നു സ്വര്‍ണം കണ്ടെടുത്തത്. പിടികൂടുമ്ബോള്‍ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 922 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 51,30,930 രൂപ വരും.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; 922 ഗ്രാം സ്വർണ്ണം പിടികൂടി
Image Slide 3
Image Slide 3