കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 932 ഗ്രാം സ്വർണ്ണം പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; അരക്കോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി
