//
8 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളം മൂന്നാം വാർഷികം ഡിസംബർ ഒമ്പതിന്

ക​ണ്ണൂ​ർ : ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ സെ​മി​നാ​റും സാം​സ്കാ​രി​ക സാ​യാ​ഹ്ന​വും ന​ട​ത്തും.ഡിസംബർ ഒമ്പതിന് ക​ണ്ണൂ​ർ മാ​സ്കോ​ട്ട് പാ​ര​ഡൈ​സി​ലാ​ണ് പ​രി​പാ​ടി​ക​ൾ. പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​കസ​മി​തി രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ യോ​ഗം മാ​സ്കോ​ട്ട് പാ​ര​ഡെ​സി​ൽ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ മു​ഖ്യാ​തി​ഥിയാ​യി​രു​ന്നു. പ​രി​പാ​ടി​ക​ളു​ടെ ക​ര​ട് രൂ​പം സി. ​ജ​യ​ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു. കി​യാ​ൽ സീ​നി​യ​ർ മാ​നേ​ജ​ർ അ​ജ​യ​കു​മാ​ർ ഭാ​വിസാ​ധ്യ​ത​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി. വെ​യ്ക്ക് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഖാ​ദ​ർ പ​ന​ക്കാ​ട്, ടി.​വി. മ​ധുകു​മാ​ർ, എം.​പി. മു​ര​ളി, സി.​എ. അ​ജീ​ർ, യു. ​ബാ​ബു ഗോ​പി​നാ​ഥ്, താ​ജു​ദ്ദീ​ൻ മ​ട്ട​ന്നൂ​ർ, ജി​ഗേ​ഷ് നാ​രാ​യ​ണ​ൻ, ഷൈ​ജു നം​ബ്രോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​കസ​മി​തി​ ചെ​യ​ർ​മാ​നാ​യി കി​യാ​ൽ എം​ഡി വി. ​വേ​ണു​വി​നെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ക​ണ്ണൂ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് ഫോ​റം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ജ​യ​ച​ന്ദ്ര​ൻ, ജി​ഗേ​ഷ് നാ​രാ​യ​ണ​ൻ, ഷൈ​ജു നം​ബ്രോ​ൻ എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി മ​ഹേ​ഷ്‌ മാ​റോ​ളി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version