കണ്ണൂര്‍: കണ്ണൂരില്‍ വന്‍ കറന്‍സിവേട്ട. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്.48 ലക്ഷത്തിലധികം രൂപയുടെ കറന്‍സികളാണ് പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ ഒമര്‍ ഫവാസിന്റെ കൈയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഒരിടവേളയ്‌ക്ക് ശേഷമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നും വിദേശ കറന്‍സി പിടികൂടുന്നത്.അതേസമയം വിമാനത്താവളത്തിലെ സിഐഎസ്‌എഫ് നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്. പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം നാല് കോടിയിലേറെ വിലവരുന്ന സ്വര്‍ണക്കടത്താണ് വിമാനത്താവളത്തില്‍ നിന്നും ഇതുവരെയായി പിടികൂടിയത്. ഇതിനുപിന്നാലെ സംസ്ഥാനത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.