11 മിനിറ്റ് വായിച്ചു

കണ്ണൂർ ആസ്റ്റർ മിംസിന് ദേശീയ അംഗീകാരം

കണ്ണൂര്‍ : ആതുരസേവന മേഖലയില്‍ പുലര്‍ത്തുന്ന ഉന്നത നിലവാരത്തിന് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരമായ എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ചു. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച് ആശുപത്രികള്‍ക്ക് മാത്രം ലഭിച്ച എന്‍ എ ബി എച്ച് അംഗീകാരം ലഭിക്കുന്ന ദക്ഷിണ കന്നഡ മുതല്‍ ഉത്തര മലബാര്‍ വരെയുള്ള ഭൂരപിധിയിലെ ഏക എമര്‍ജന്‍സി മെഡിസിൻ വിഭാഗം എന്ന നേട്ടവും ഇതോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ലഭിച്ചു.

ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ആരോഗ്യമേഖലയിലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍ എ ബി എച്ച് ) നിശ്ചയിക്കുന്ന മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ണ്ണമായി നടപ്പില്‍ വരുത്തിയാല്‍ മാത്രമേ ഒരു സ്ഥാപനത്തെ എന്‍ എ ബി എച്ച് അക്രഡിറ്റേഷനായി പരിഗണിക്കപ്പെടുകയുള്ളൂ. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിൻ വിഭാഗത്തിന് ഈ അംഗീകാരം ലഭിക്കുന്നതിലൂടെ സമാന മേഖലയിലെ ദേശീയ തലത്തിലുള്ള എല്ലാ മാനദണ്ഡങ്ങളും ഗുണനിലവാരവും, ഏറ്റവും മികച്ച ചികിത്സയും ഉറപ്പ് വരുത്തുന്ന സ്ഥാപനമാണ് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ എമര്‍ജന്‍സി വിഭാഗം എന്ന് അംഗീകരിക്കപ്പെടുക കൂടിയാണ് ചെയ്തിരിക്കുന്നത്.

ലോകോത്തര നിലവാരമുള്ള, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എമര്‍ജന്‍സി വിഭാഗമാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലേത്. എമര്‍ജന്‍സി മെഡിസിനില്‍ പ്രാഗത്ഭ്യം സിദ്ധിച്ച പരിചയ സമ്പന്നരായ എമര്‍ജന്‍സി ഫിസിഷ്യന്മാരുടേയും, പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സിങ്ങ് ജീവനക്കാരുടേയും മറ്റ് ജീവനക്കാരുടേയും നേതൃത്വം ഈ വിഭാഗത്തിന്റെ സവിശേഷതയാണ്. 24 മണിക്കൂറും പ്രവര്‍ത്തന നിരതമായ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഏത് സങ്കീര്‍ണ്ണമായ സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുമുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version