9 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്

കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക് സര്‍ജറി ദിനമായ ജൂലൈ 15 ന് ആരംഭിച്ച് ജൂലൈ 31ന് അവസാനിക്കുന്ന രീതിയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പാണ് സംഘടിപ്പിക്കപ്പെടുന്നത്. പുരുഷന്മാരിലെ സ്തന വളര്‍ച്ചയ്ക്കുള്ള ചികിത്സാ രീതിയായ ഗൈനക്കോമാസ്റ്റിയ, അമിതവണ്ണത്തെ അതിജീവിക്കാന്‍ സഹായകരമാകുന്ന ടമ്മിടക്ക്, കൈകളുടെ മേല്‍ഭാഗത്തെ അമിതമായ തൊലിവളര്‍ച്ച ഇല്ലാതാക്കാന്‍ സഹായകരമാകുന്ന ബ്രാക്കിയോപ്ലാസ്റ്റി, തുടഭാഗത്തെ അമിത തൊലിവളര്‍ച്ച തടയാന്‍ സഹായകരമാകുന്ന തൈപ്ലാസ്റ്റി, താടിഭാഗത്ത് അടിഞ്ഞ് കൂടുന്ന അമിതമായ കൊഴുപ്പ് മൂലമുള്ള അവസ്ഥയായ ഡബിള്‍ ചിന്‍ ഇല്ലാതാക്കാനുള്ള ചികിത്സ, കവിളിന്റെ അടിഭാഗത്ത് കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയ്ക്കുള്ള ചികിത്സയായ ബക്കല്‍ ഫാറ്റ് റിമൂവല്‍, അമിതമായ കൊഴുപ്പിനെ വലിച്ചെടുക്കുന്ന രീതിയായ ലൈപ്പോസക്ഷന്‍ തുടങ്ങിയ കോസ്മെറ്റിക് പ്രൊസീജ്യറുകളാണ് പ്രധാനമായും ക്യാമ്പില്‍ പരിശോധിക്കപ്പെടുന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ പരിശോധന സൗജന്യമായിരിക്കും. ലാബ് റേഡിയോളജി സേവനങ്ങൾക്ക് 20%ഇളവ്, പ്രൊസീജ്യറുകള്‍ ആവശ്യമായി വരുന്നവര്‍ക്കും പ്രത്യേക ഇളവുകളും ലഭ്യമാകും. ക്യാമ്പിന് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ. മധു ചന്ദ്ര എച്ച് എസ്, ഡോ. നിബു കുട്ടപ്പന്‍, ഡോ. അര്‍ജ്ജുന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം വഹിക്കും. ബുക്കിങ്ങിന് വിളിക്കുക :+91 6235-000533,+91 6235-988000

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version