/
18 മിനിറ്റ് വായിച്ചു

ദക്ഷിണേന്ത്യയിലെ ഏറ്റവും നൂതനമായ ഹൈബ്രിഡ് കാത്ത്‌ലാബ് സൗകര്യം ആസ്റ്റര്‍ മിംസ് കണ്ണൂരിൽ പ്രവര്‍ത്തനമാരംഭിക്കുന്നു

കണ്ണൂര്‍: ലോകത്തിലെ ഏറ്റവും മികച്ച ഹൃദയ ചികിത്സാ സംവിധാനങ്ങള്‍ സജ്ജീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഹൃദ്രോഗ ചികിത്സാവിഭാഗം പുതിയതായിട്ടുള്ള അതിനൂതനമായ കാത്ത്‌ലാബും അനുബന്ധ സംവിധാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് വീണ്ടും ശ്രദ്ധേയമാകുന്നു. ഹൃദയ ചികിത്സാരംഗത്ത് ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും നൂതനസംവിധാനമായ ഹൈബ്രിഡ് കാത്ത്‌ലാബാണ് ഇത്തവണ ആസ്റ്റർ മിംസ് കണ്ണൂരിലെ ഹൃദ്രോഗ ചികിത്സാവിഭാഗത്തില്‍ സജ്ജീകരിക്കപ്പെടുന്നത്.

ഹൃദയ ചികിത്സയിലും സ്‌ട്രോക്കിനുള്ള ചികിത്സയിലും ഒരേ സമയം തന്നെ ഉപയോഗപ്പെടുത്താവുന്ന സംവിധാനമെന്നതും ഇതിന്റെ പ്രത്യേകതയാണ്.ആസ്റ്റര്‍ മിംസ് കണ്ണൂരിലെ രണ്ടാമത്തെ കാത്ത്‌ലാബ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, അയോട്ടിക്ക് സര്‍ജറി, കാത്സ്യം നിറഞ്ഞ ധമനികളിലെ ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവ സൂക്ഷ്മദ്വാര (പിന്‍ഹോള്‍) രീതിയില്‍ നിര്‍വ്വഹിക്കാന്‍ ഹൈബ്രിഡ് കാത്ത്‌ലാബിലൂടെ സാധിക്കും. ഇതിന് പുറമെ സ്‌ട്രോക്ക് ബാധിതരായവര്‍ക്ക് തലച്ചോറിലെ രക്തധമനികളിലേക്കുള്ള രക്തപ്രവാഹം പുനസ്ഥാപിക്കുന്നതിനാവശ്യമായ ശസ്ത്രക്രിയ കാല്‍ ഞരമ്പുകളില്‍ സൃഷ്ടിക്കുന്ന സൂക്ഷ്മദ്വാരങ്ങളിലൂടെ സങ്കീര്‍ണ്ണതകളില്ലാതെ ഫലപ്രദമായി നിര്‍വ്വഹിക്കുവാനും ഈ സംവിധാനം സഹായകരമാകും.

ഈ ചികിത്സാ രീതിയില്‍ പ്രത്യേക പ്രാവീണ്യം സിദ്ധിച്ച ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുമാരുടേയും സേവനം ഇവിടെ ലഭ്യമാണ്. സാങ്കേതികതയുടെയും വൈദഗ്ദ്ധ്യത്തിന്റെയും സമന്വയം കൂടിയാണ് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ ഹൈബ്രിഡ് കാത്ത്‌ലാബ് എന്നും ഒ സി ടി, ഐ വി യു എസ് തുടങ്ങിയ നൂതനമായ സംവിധാനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകുമെന്നും ‘ ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്) പറഞ്ഞു.

‘ കണ്ണൂരിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഹൃദയ ചികിത്സാ സൗകര്യം ലഭ്യമാക്കുവാന്‍ ഇതിലൂടെ സാധിക്കും, ഇത് സമാന മേഖലയില്‍ ഉത്തര കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സംവിധാനമാണ്’ ഡോ. അനില്‍കുമാര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്) പറഞ്ഞു.

സൗത്ത് ഏഷ്യയിലെ അതിനൂതനമായ IVUS സംവിധാനമാണ് ആസ്റ്റർ മിംസിൽ ഹൃദയ സംബന്ധമായ രോഗ നിർണയത്തിന് സഹായകരമാക്കാൻ വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന്, ഹൃദ് രോഗ വിഭാഗത്തിൽ ഡോക്ടർമാരായ ഡോ വിനു, ഡോ വിജയൻ എന്നിവർ അറിയിച്ചു.പുതിയ ഹൃദ് രോഗ വിഭാഗത്തിൽ ഹൃദയത്തിന്റെ താളമിടിപ്പിൽ ഉണ്ടാകുന്ന വ്യത്യാനങ്ങളെ കുറിച്ച് പഠിക്കുവാനുള്ള Electro Physiology Study, തുടർന്നുള്ള Ablation സൗകര്യവും ഒരുക്കുന്നുണ്ടെന്ന് ഡോ ഉമേശൻ അറിയിച്ചു.

നോർത്ത് മലബാറിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ പരിശോധനാ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ഡോ. സൂരജ് (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്), ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍,ഡോ. അനില്‍കുമാര്‍ എം കെ, ഡോ. ഉമേശന്‍ സി വി, ഡോ. വിനു എം, ഡോ. വിജയന്‍ ജി എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!