ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷാ ബ്ലോക്കിൽ. ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ആകാശിനെയും കൂട്ടാളി ജിജോയെയും പാർപ്പിച്ചത്. ഈ ബ്ലോക്കിൽ ഉള്ളതിൽ ഭൂരിഭാഗവും ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ്. ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ വകുപ്പുകൾ ചുമത്തിയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചു. ഇതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് അടക്കം 14 ക്രിമിനൽ കേസുകളുണ്ട്. ജിജോ തില്ലങ്കേരിക്ക് എതിരെ 23 കേസുകളാണ് ഉള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ സി പി എം ആകാശിനെതിരെ തിരിഞ്ഞിരുന്നു.