/
4 മിനിറ്റ് വായിച്ചു

കണ്ണൂർ നഗരസഭാ തൊഴുത്തിൽ അഞ്ച്‌ പശുക്കൾ : ഉടമസ്ഥരില്ലെങ്കിൽ ലേലം വിളിക്കും

കണ്ണൂർ : നഗരത്തിലും പരിസരത്തും പശുക്കളെ ഇനി തോന്നിയ പോലെ അലഞ്ഞുതിരിയാൻ വിടില്ല. ജനത്തിന് ശല്യമാകുന്ന കന്നുകാലികളെ കോർപ്പറേഷൻ പിടിച്ചുകെട്ടും. കഴിഞ്ഞദിവസങ്ങളിൽ അലഞ്ഞുനടന്ന അഞ്ച്‌ പശുക്കളെ നഗരസഭ തൊഴുത്തിൽ പിടിച്ചുകെട്ടി. ഉടമസ്ഥർ ഹാജരായില്ലെങ്കിൽ 30-ന് ലേലംചെയ്യും. പശുക്കളുടെ ആരോഗ്യപരിശോധന നടത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. രാവിലെ 10.30-ന്‌ പാറക്കണ്ടി ഹെൽത്ത് ഓഫീസിലാണ് ലേലം.പയ്യാമ്പലത്ത് പരാക്രമം കാട്ടി പിടിച്ചുകെട്ടിയ പശുവിനെ ജൂൺ 13-ന് ലേലംചെയ്തിരുന്നു. പശുവിന്റെ ഉടമസ്ഥൻ എത്താത്തതിനെ തുടർന്നായിരുന്നു ഇത്. ജൂൺ അഞ്ചിനാണ് പയ്യാമ്പലത്ത് പശുവിന്റെ ആക്രമണമുണ്ടായത്. പശുവിന്റെ കുത്തേറ്റ് സ്ത്രീയുടെ കാലിന്റെ എല്ലൊടിഞ്ഞിരുന്നു. ഇവർ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version