//
27 മിനിറ്റ് വായിച്ചു

പുതിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ്

പുതിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ 2023-24 വര്‍ഷത്തെ ബജറ്റ് ഡെപ്യൂട്ടി മേയറും ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷബീന ടീച്ചര്‍ അവതരിപ്പിച്ചു.
410 കോടി 82 ലക്ഷത്തി മുപ്പത്തി നാലായിരത്തി 290 രൂപ വരവും
273 കോടി 65 ലക്ഷത്തി മൂവായിരം രൂപ ചെലവും
137 കോടി 17 ലക്ഷത്തി മുപ്പത്തിഒന്നായിരത്തി 290 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.

പ്രധാന പദ്ധതികള്‍

1. ആസ്ഥാന മന്ദിര നിര്‍മ്മാണ- അനുബന്ധ പ്രവൃത്തികള്‍ക്ക് 15 കോടി
2. സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലസ്മാരകത്തോട്ചേര്‍ന്ന് ഫ്രീഡം പാര്‍ക്ക് – 25 ലക്ഷം
3. സ്മാര്‍ട്ട്സിറ്റിയിലേക്ക് ഒരു ചുവടുവെപ്പ് – 5 ലക്ഷം
4. കണ്ണൂരിനെ UNESCO പൈതൃക നഗര പട്ടികയിലേക്ക് ഉയര്‍ത്തുന്നതിന് – 5 ലക്ഷം രൂപ
5. ഗാര്‍ബേജ് ഫ്രീ സിറ്റി- 1 കോടി
6. സ്മാര്‍ട്ട് സ്ട്രീറ്റ്ലൈറ്റ് – 2.5 കോടി
7. നഗരസൗന്ദര്യവത്കരണം- 3 കോടി രൂപ
8.മേയര്‍ഭവന്‍ നിര്‍മ്മിക്കും- 1 കോടി
9. ഡിവിഷന്‍ കേന്ദ്രീകരിച്ച് സേവാകേന്ദ്രങ്ങള്‍ ആരംഭിക്കും – 5 ലക്ഷം രൂപ
10 .മുന്‍ മുഖ്യമന്ത്രിമാരായം ആര്‍. ശങ്കര്‍, കെ. കരുണാകരന്‍ എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന് – 10 ലക്ഷം രൂപ
11. സ്റ്റേഡിയം നവീകരണത്തിനും ഫൂട്ബോള്‍ ടൂര്‍ണ്ണമെന്‍റിനും – 5 ലക്ഷം
12. സാനിറ്ററി നാപ്കിന്‍/ ഡയപ്പര്‍ ഇന്‍സിനേറ്ററുകള്‍സ്ഥാപിക്കുന്നതിന് – 50 ലക്ഷം
13. ഹെല്‍ത്ത് സ്ക്വാഡിന് ഇലക്ട്രിക് സ്കൂട്ടറും, വാക്കിടോക്കിയും – 10 ലക്ഷം രൂപ
14. ആരോഗ്യ മേഖല – 1 കോടി 51 ലക്ഷം
15. ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് – 5 ലക്ഷം
16. ആറ്റടപ്പ ഡയാലിസിസ് സെന്‍റര്‍ – 40 ലക്ഷം
17. ഫ്രണ്ട് ഓഫീസ് നവീകരണവും, ISO സര്‍ട്ടിഫിക്കേഷനും – 10 ലക്ഷം രൂപ
18. ആധുനിക രീതിയിലുള്ള ബസ്കാത്തിരിപ്പ്കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് -10 ലക്ഷം രൂപ
19. പഴയ ബസ്സ്സ്റ്റാന്‍റ്-യോഗശാല റോഡിലെ സര്‍ക്കിള്‍ നവീകരിക്കുന്നതിന് – 5 ലക്ഷം
20. മരക്കാര്‍കണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരിക്കുന്നതിന് – 20 ലക്ഷം
21. മഹാകവി ചെറുശ്ശേരിക്ക് സ്മാരകം – 10 ലക്ഷം രൂപ
22. നീര്‍ച്ചാലില്‍ മത്സ്യമാര്‍ക്കറ്റ്- 10 ലക്ഷം
23 കണ്ണൂര്‍ദസറ – 10 ലക്ഷം രൂപ
24. തയ്യില്‍ പ്രദേശത്ത് വ്യാപാര സമുച്ഛയം – 3 കോടി
25 .ബീച്ച്കാര്‍ണിവലും, ഫുഡ്സ്ട്രീറ്റും -5 ലക്ഷം രൂപ
26. വിവിധ പദ്ധതികളുടെ ഡോക്യുമെന്‍റേഷന്‍ – 2 ലക്ഷം രൂപ
27 .കിക്കോഫ്- എല്‍.പി./യു.പി. കുട്ടികള്‍ക്ക് ഫൂട്ബോള്‍ പരിശീലനം – 2 ലക്ഷം രൂപ
28 .ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കലോത്സവങ്ങള്‍- 2 ലക്ഷം രൂപ
29. തൊഴില്‍മേള – 3 ലക്ഷം രൂപ
30. എല്ലാ ഓഫീസുകളിലും ഡിജിറ്റല്‍ പേയ്മെന്‍റ് സിസ്റ്റവും, പഞ്ചിംഗും – 10 ലക്ഷം രൂപ.
31. സ്മാര്‍ട്ട് അംഗനവാടി – 1 കോടി 20 ലക്ഷം
32. കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 70 കോടി രൂപയുടെ പദ്ധതി.
33. പുതിയ റോഡുകള്‍ക്കും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികള്‍ക്കും – 30 കോടി.
34. ഭവന നിര്‍മ്മാണം, പുനരുദ്ധാരണം – 10 കോടി 18 ലക്ഷം
35. ബോട്ടില്‍ ബൂത്ത്, സ്കൂളുകളില്‍ ദ്രവമാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയവയ്ക്ക്- 27 ലക്ഷം രൂപ
36. സ്കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍, ഫര്‍ണ്ണിച്ചര്‍, ഗാന്ധിപ്രതിമ (രണ്ടാം ഘട്ടം), കുട്ടികള്‍ക്ക് നീന്തല്‍, യോഗ, കരാട്ടെ, കളരി പരിശീലനം തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍ക്ക് 1 കോടി 32 ലക്ഷം രൂപ
37. പട്ടികജാതിക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ഭൂമി വാങ്ങല്‍ , തൊഴില്‍ പരിശീലനം, ലാപ്ടോപ്പ്, ഫര്‍ണിച്ചര്‍, വാക്കര്‍, വീല്‍ ചെയര്‍ തുടങ്ങിയ പദ്ധതികള്‍ക്കായി – 3 കോടി 68 ലക്ഷം
38. പട്ടികവര്‍ഗ്ഗ ക്ഷേമം – 35 ലക്ഷം
39. ഭിന്നശേഷിക്കാര്‍ക്കായി സ്കോളര്‍ഷിപ്പ്, ഭിന്നശേഷി ക്യാമ്പ്, ഉപകരണ വിതരണം തുടങ്ങിയവക്ക് – 1 കോടി 96 ലക്ഷം
40. ലഹരിവിരുദ്ധ തുടര്‍ പ്രചരണം- 1 ലക്ഷം
41. സ്പോര്‍ട്സ് കിറ്റ് വിതരണം തുടങ്ങിയവ – 14 ലക്ഷം രൂപ
42. സ്ത്രീകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ്, ജാഗ്രതാ സമിതി, വിപണന കേന്ദ്രം തുടങ്ങിയവക്ക് -67 ലക്ഷം രൂപ
43. ദുരന്തനിവാരണ സേനക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ – 5 ലക്ഷം
44.നെല്‍കൃഷി വികസനം, തെങ്ങ് – പച്ചക്കറി-ചെറുധാന്യം-ഇടവിളകൃഷി പ്രോത്സാഹനം – 1 കോടി 29 ലക്ഷം
45. ക്ഷീരോത്പാദന മേഖലയില്‍ 24 ലക്ഷം
46. മൃഗാശുപത്രികളുടെ നവീകരണം, ആടു വിതരണ പദ്ധതി, മുട്ടക്കോഴി വിതരണം, കാലിത്തീറ്റ വിതരണം തുടങ്ങിയവക്ക് 50 ലക്ഷം
47. മത്സ്യബന്ധന മേഖലയില്‍ പുതിയ വല വാങ്ങല്‍, ഐസ് ബോക്സും ടൂ വീലറും, വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍, ലാപ്ടോപ്പ് തുടങ്ങിയവക്ക്- 50 ലക്ഷം
48. മൊബൈല്‍ റസ്റ്റോറന്‍റ്, വനിതകള്‍ക്കും മറ്റുള്ളവര്‍ക്കും തൊഴില്‍ സംരംഭം സ്വയംതൊഴില്‍ സംരംഭം, ഓട്ടോറിക്ഷ സബ്സീഡി തുടങ്ങിയവക്ക് – 48 ലക്ഷം
49. അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം, വീട് വാസയോഗ്യമാക്കല്‍ തുടങ്ങിയവക്ക്- 15 ലക്ഷം
50. അംഗന്‍വാടി പോഷകാഹാരം, കലോത്സവം, ഗെയിംസം ഉപകരണങ്ങള്‍ തുടങ്ങിയവക്ക് 2 കോടി 11 ലക്ഷം
51. വയോജന മന്ദിരം, വയോമിത്രം, വാക്കര്‍, വീല്‍ചെയര്‍ വിതരണം തുടങ്ങിയവക്ക് – 95 ലക്ഷം
52. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ഭവന നിര്‍മാണത്തിന്- 8 ലക്ഷം

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version