//
6 മിനിറ്റ് വായിച്ചു

കണ്ണൂർ കോർപ്പറേഷൻ തൊഴുത്തിലെ ആറ്‌ പശുക്കളെ വിട്ടുകൊടുത്തു;രണ്ടെണ്ണത്തിനെ ലേലം ചെയ്തു

കണ്ണൂർ : കോർപ്പറേഷൻ തൊഴുത്തിൽ  സൂക്ഷിച്ച ആറു പശുക്കളെ ഉടമസ്ഥർക്ക് വിട്ടുകൊടുത്തു. പിഴയും സൂക്ഷിപ്പ് തുകയും അടച്ചശേഷമാണ് വിട്ടുകൊടുത്തത്.

പശുക്കളെ നഗരത്തിലും പരിസരത്തും അലഞ്ഞുതിരിയാൻ വിടരുതെന്നും കർശനനിർദേശം നൽകി. ഉടമസ്ഥർ എത്താത്തതിനാൽ ശനിയാഴ്ച ഒരു പശുവിനെയും കിടാവിനെയും കാൽലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. ഹെൽത്ത് വിഭാഗം ആരോഗ്യപരിശോധന നടത്തിയ പശുക്കളാണിത്.

കഴിഞ്ഞദിവസങ്ങളിൽ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ ഏഴു പശുക്കളെയാണ് കോർപ്പറേഷൻ പിടിച്ചുകെട്ടിയത്. ആറെണ്ണത്തിന്റെ ഉടമസ്ഥരെത്തി പിഴയടച്ചതിനാൽ അവയെ ഉടമസ്ഥർക്ക് തിരിച്ചുനൽകുകയായിരുന്നു. ജൂൺ അഞ്ചിന് പയ്യാമ്പലത്ത് പശുവിന്റെ ആക്രമണമുണ്ടായതിനെത്തുടർന്നാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ പിടിച്ചുകെട്ടൽ തുടങ്ങിയത്.

അന്ന്‌ പശുവിന്റെ കുത്തേറ്റ് സ്ത്രീയുടെ കാലിന്റെ എല്ലൊടിഞ്ഞിരുന്നു. ഈ പശുവിനെ ജൂൺ 13-ന് ലേലംചെയ്തിരുന്നു. തൊഴുത്തിൽ കെട്ടിയ പശുവിന്റെ ഉടമസ്ഥൻ എത്താത്തതിനെത്തുടർന്നാണ്‌ ലേലംചെയ്തത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version