/
8 മിനിറ്റ് വായിച്ചു

‘പാർട്ടി കോൺഗ്രസ് കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കിയില്ല’; സിപിഎമ്മിന് 25,000 രൂപ പിഴയിട്ട് കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ ∙ പാർട്ടി കോൺഗ്രസിനിടെ ജവാഹർ സ്റ്റേഡിയം മലിനമാക്കിയെന്ന് ആരോപിച്ച് സിപിഎമ്മിനു പിഴയിട്ട് കണ്ണൂർ കോർപറേഷൻ. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിനും റാലിക്കും ജവാഹർ സ്റ്റേഡിയം ഉപയോഗിച്ചിരുന്നു.

സെമിനാറിനു ശേഷം ജവാഹർ സ്റ്റേഡിയത്തിൽ ‌ഉണ്ടായിരുന്ന മാലിന്യം യഥാസമയം നീക്കം ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. സ്റ്റേഡിയം ബുക്ക് ചെയ്യുന്ന സമയത്തു നിക്ഷേപമായി നൽകിയ 25,000 രൂപ തിരിച്ചു നൽകേണ്ടതില്ലെന്നാണ് കൗൺസിൽ തീരുമാനിച്ചത്.

പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണു നടപടി. സെമിനാറിനു ശേഷം സ്റ്റേഡിയത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിന് 23 തൊഴിലാളികൾ 2 ദിവസം ശുചീകരണം നടത്തേണ്ടി വന്നതായി കോർപറേഷൻ വ്യക്തമാക്കി.

മാലിന്യം നീക്കം ചെയ്യാൻ വാഹനം അടക്കം ഉപയോഗപ്പെടു ത്തിയതിന് ഉൾപ്പെടെ കോർപറേഷന് 42,700 രൂപ ചെലവ് വരുമെന്നും ഈ തുക ഈടാക്കണണമെന്നും കോർപറേഷൻ ബി– ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബാക്കി വരുന്ന 17,000 രൂപ കൂടി പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി കോൺഗ്രസ് സംഘാടക സമിതി ജനറൽ കൺവീനർക്ക് കോർപറേഷൻ നേരത്തേ നോട്ടിസ് നൽകിയിരുന്നു. എന്നാൽ നിക്ഷേപമായി നൽകിയ തുക പിഴയായി കണക്കാക്കാനാണ് കൗൺസിൽ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ 6 മുതൽ 10 വരെയായാണ് സിപിഎം പാർട്ടി കോൺഗ്രസ് ബർണ്ണശേരി നായനാർ അക്കാദമിയിലും അനുബന്ധ സെമിനാർ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിലും നടന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version