കണ്ണൂര്‍ കോര്‍പ്പറേഷനിലെ തകര്‍ന്ന റോഡുകളും അഴിമതി ഭരണവും വിവേചനവും ഉയര്‍ത്തിക്കാട്ടി മാര്‍ച്ച് 16ന് കോര്പ്പറേഷന് ഓഫീസ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഉപരോധിക്കുമെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം.വി ജയരാജന്.യുഡിഎഫ് ഭരണത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വികസനമല്ല, അഴിമതിയാണ് നടക്കുന്നത്,എന്തിനുമേതിനും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന മേയര്‍ക്ക് റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25ലധികം സമരങ്ങള്‍ നടത്തിട്ടും യാതൊരു കൂസലുമില്ല എന്നും അദ്ദേഹം പറഞ്ഞു.ജവഹര്‍സ്റ്റേഡിയം നവീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും അത് നഷ്ടപ്പെടുത്തി. കോര്പ്പറേഷന് സ്റ്റേഡിയം ഗ്രൗണ്ട് നന്നാക്കുന്നില്ല. അതിനെ ചോദ്യം ചെയ്ത ചില ഫുട്ബോള്‍ ടീമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എന്നും അദ്ദേഹം വാർത്താ കുറിപ്പിൽ കൂട്ടിച്ചേർത്തു.
മാർച്ച് 16ന് കണ്ണൂർ കോർപ്പറേഷൻ ഓഫീസ് എൽഡിഎഫ് ഉപരോധിക്കും; എം.വി. ജയരാജന്
