കഴിഞ്ഞ വർഷം നടന്ന കണ്ണൂര്‍ ദസറയോടനുബന്ധിച്ചുള്ള ‘കണ്ണൂര്‍ ദസറ സ്മരണിക’ പ്രകാശനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരന്‍
സി വി ബാലകൃഷ്ണന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ക്ക് നൽകി സ്മരണിക പ്രകാശനം ചെയ്തു.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് ബാബു എളയാവൂര്‍,
എം പി രാജേഷ്,
അഡ്വ.പി ഇന്ദിര, കൗണ്‍സിലര്‍മാരായ കെ പി അബ്ദുൽ റസാഖ്, എന്‍ ഉഷ, കെ പ്രദീപൻ, കുക്കിരി രാജേഷ്,കണ്ണൂര്‍ ദസറ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ സി രാജന്‍ മാസ്റ്റര്‍, വി. സി.നാരായണൻ മാസ്റ്റർ, കെ വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.