//
10 മിനിറ്റ് വായിച്ചു

കണ്ണൂർ ഡി സി സി ഓഫീസിന് നേരെ കല്ലേറ് നടത്തിയത് കോൺഗ്രസ്സുകാർ തന്നെയെന്ന് എം വി ജയരാജൻ

കണ്ണൂർ ഡി സി സി ഓഫീസിന് നേരെ കല്ലേറ് നടത്തിയത് കോൺഗ്രസുകാർ തന്നെയെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ .’കെ.പി.സി.സി. പ്രസിഡന്‍റിന്‍റെ ഭാര്യാഗൃഹവും ഡിസിസി ഓഫീസും ആക്രമിച്ചെന്നത് കള്ളക്കഥയാണ്. കോണ്‍ഗ്രസ്സുകാര്‍ തന്നെ നടത്തി സിപിഐ(എ)നെ പഴിചാരുന്ന ഗീബല്‍സിയന്‍ നുണ. പയ്യന്നൂരിലെ ഗാന്ധിപ്രതിമ തകര്‍ത്തതും സമാനമായ സംഭവങ്ങളും സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം കൂടി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

എം വി ജയരാജന്റെ വാക്കുകൾ

‘ഡിസിസി ഓഫീസില്‍ ഒരു കല്ല് വീണെന്നും മൂന്നാള്‍ക്ക് പരിക്കേറ്റു എന്നുമാണ് പരിക്കേറ്റവര്‍ നല്‍കിയ മൊഴി. ഒരാളുടെ കാലിന് കല്ല് വീണപ്പോള്‍ ഏറിന്‍റെ ശക്തികൊണ്ട് മറ്റ് രണ്ടാള്‍ക്കും തട്ടി പരിക്കുപറ്റി എന്ന കഥയാണുണ്ടാക്കിയത്. അത്തരം കള്ളക്കഥകളുണ്ടാക്കിയ സ്ഥലങ്ങളിലെ സിസിടിവികള്‍ പരിശോധിക്കണം.യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടണം.ജനാധിപത്യപ്രതിഷേധങ്ങളുടെ സകല സീമകളും ലംഘിക്കുന്ന തരത്തിലുള്ള അക്രമപ്പേക്കൂത്തുകളാണ് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനെയൊക്കെ ന്യായീകരിച്ചും, നട്ടാല്‍ കുരുക്കാത്ത നുണകള്‍ പരത്തിക്കൊണ്ടും ഒരുവിഭാഗം മാധ്യമങ്ങളും കൂടെയുണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം ഒന്ന് മാത്രമാണ്. ക്രമസമാധാനനില തകര്‍ത്ത് സംസ്ഥാനഭരണത്തെ അസ്ഥിരപ്പെടുത്തുക. ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ നാടിനെ അപവാദപ്രചരണങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പിക്കേണ്ടത് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമയാണ്. പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സമാധാനപരമായി സംഘടിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version