ജോലിക്കിടെ മരം പൊട്ടി വീണ് മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിക്ക് ദാരുണാന്ത്യം. എരിഞ്ഞിക്കടവ് കാക്കടവത്ത് പുതിയ പുരയിൽ നജീബ് (46) ആണ് ജോലിക്കിടെ മരം പൊട്ടി വീണ് മരിച്ചത്.ഇന്ന് കണ്ടക്കൈയിൽ മരം മുറിക്കുന്നതിനിടയിലാണ് മുറിച്ച് കൊണ്ടിരിക്കുന്ന മരം ദേഹത്ത് പതിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ മമ്പിയൽ ഉമ്മർ- മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹസീന (പള്ളിപ്പറമ്പ്). മക്കൾ: നിഹാൽ, നൗഫാൻ, നൗഫിദ് (വിദ്യാർത്ഥികൾ) സഹോദരങ്ങൾ: റിനാസ്, റാബിയ, റഫീന.
സംസ്കാരം നാളെ (16.09.2022 വെള്ളി) ഉച്ചക്ക് രണ്ട് മണിക്ക് വെള്ളിക്കോട്ട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ