/
18 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസ് കെട്ടിട ഭാഗങ്ങൾ വിട്ടു നൽകരുത്; കെ.ജി.ഒ.യു

കണ്ണൂർ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ 2 ,3 നിലകൾ കോടതി പ്രവർത്തനത്തിന് വിട്ടു നൽകരുതെന്ന്, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ 2,3 നിലകളാണ് മുൻസിഫ് കോടതി, കുടുംബകോടതി എന്നിവയുടെ പ്രവർത്തനത്തിന് വിട്ടുനൽകുവാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചത് .ഈ കോമ്പൗണ്ടിൽ തന്നെയാണ് മൃഗസംരക്ഷണവകുപ്പിന്റെ സ്ഥാപനങ്ങളായ , ADCP ഓഫീസ്, vaccine സൂക്ഷിക്കുന്ന cooler room, Dvc യുടെ മരുന്ന് സൂക്ഷിക്കുന്ന District veterinary store എന്നിവ പ്രവർത്തിക്കുന്നത്.പണി പൂർത്തീകരിച്ചു വരുന്ന 2-ാം നില ADCP യുടെ District Co-ordinator, District Epidemiologist, ICDP പ്രൊജക് ഓഫീസർ , DVC യിലെ വെറ്ററിനറി സർജൻമാർ , Elephant Squad എന്നിവയ്ക്കുളള ഓഫീസുകളാണ്.

കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിർവ്വഹണ ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്ന 120 വെറ്ററിനറി സർജൻ മാർ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ മാസം തോറും നടത്തുന്ന യോഗങ്ങൾ സ്ഥലപരിമിതിമൂലം വർഷങ്ങളായിട്ട് വൻ തുക വാടക കൊടുത്ത് ഹോട്ടലുകളിലാണ് നിലവിൽ നടത്തുന്നത്. കലക്ടറേറ്റിലേയോ പ്ലാനിംഗ് ഓഫീസിലേയോ ഹാളുകൾ പലപ്പോഴും ലഭിക്കാറില്ല. അതുകൊണ്ടാണ് ഏറ്റവും മുകളിൽ എല്ലാ ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ ഒരു കോൺ ഫറൻസ് ഹാൾ പണിയുന്നത്.ഈ കോമ്പൗണ്ടിൽ ജില്ലാ മൃഗാശുപത്രിയും 4 ജില്ലകൾക്കു വേണ്ടിയുള്ള മേഖലാ രോഗ നിർണ്ണയ ലബോറട്ടറിയും മേഖലാ പേവിഷ ബാധ നിർണ്ണയ ലബോറട്ടറി തുടങ്ങി അനുബന്ധ സ്ഥാപനങ്ങളും കൂടി പ്രവർത്തിക്കുന്നുണ്ട്.ജന്തുജന്യ രോഗങ്ങളായ പക്ഷിപ്പനി, നിപ്പാ, പേവിഷബാധ , ബ്രൂസല്ലോസിസ്, ജാപ്പനീസ് എൻ സെഫലൈറ്റിസ്, കൈസനൂർ ഫോറസ്റ്റ് ഡിസീസ് എന്നിവ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിക്കുന്നതും ഇവിടെയാണ്.

കണ്ണൂർ ജില്ലയിലെ ഏറ്റവും തിരക്കുള്ള മൃഗാശുപത്രിയാണ് റെഫറൽ ആശുപത്രി കൂടിയായ ഈ ജില്ലാ മൃഗാശുപത്രി. ഇവിടേയ്ക്ക് കോടതി മാറ്റിയാൽ , ചികിത്സയ്ക്കായി മൃഗങ്ങളുമായി വരുന്നവർക്കും, കോടതി സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും ജീ വനക്കാർക്കും പൊതുജനങ്ങൾക്കും വളരെയധികം പ്രയാസം ഉണ്ടാകും . മാത്രമല്ല മൃഗാശുപത്രിയിലേക്കും കോടതിയിലേക്കും വരുന്ന ജീവനക്കാരുടെയും പൊതുജനങ്ങളുടേയും വാഹനങ്ങൾ ഉൾക്കൊളളാൻ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ കാമ്പസിന് സാധിക്കില്ല എന്ന വസ്തുതയും കോടതികളുടെ പ്രവർത്തനത്തിന് ഉതകുന്ന തരത്തിൽ ശാന്തമായ ഒരു അന്തരീക്ഷo ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ ലഭിക്കില്ല എന്ന വസ്തുത കൂടി നിലനിൽക്കുന്നു. കോടതികളുടെ താല്കാലിക പ്രവർത്തനത്തിന് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടം ഏറ്റെടുക്കുന്ന നടപടിയിൽ നിന്ന് പിൻമാറണമെന്ന് കണ്ണൂർ ജില്ലാ കലക്ടറോട് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു.ടി.ഷജിൽ, ഏ.ആർ.ജിതേന്ദ്രൻ, പി.സനിൽകുമാർ, ഡോ.ബീറ്റു ജോസഫ്, നീഭാകുമാരി, കുര്യൻ മാത്യു, കെ.സത്യൻ, ഹരികൃഷ്ണൻ ,ഡേവി ജോൺ, പി.വി. സജിത്ത്,സി.വി.പ്രശോഭ് എന്നിവർ സംസാരിച്ചു,.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version