3 മിനിറ്റ് വായിച്ചു

കണ്ണൂർ ദസറ; വിളംബര ജാഥ നടത്തി

കണ്ണുർ ദസറയുടെ വരവ് അറിയിച്ച് വർണ്ണ ശബളമായ വിളംബര ജാഥ നടത്തി. കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി. കെ. രമേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മേയർ മുസ്ലി ഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര, മുൻ മേയർ ടി.ഒ മോഹനൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.ചെണ്ടമേളങ്ങളുടെയും കോൽകളികളുടെയും അകമ്പടിയിൽ നടന്ന ജാഥയിൽ ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകൾ , ആരോഗ്യ വിഭാഗം ജീവനക്കാർ, ഓഫീസ് ജീവനക്കാർ എന്നിവർ അണിനിരന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version