കണ്ണൂർ ദസറ പ്രചരണ പരിപാടിയുടെ ഭാഗമായി സോഷ്യൽ മീഡിയ വ്ളോഗേഴ്സ് മീറ്റ് നടന്നു. മേയർ മുസ്ലിഹ് മഠത്തിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. പയ്യാമ്പലം ബിച്ചിൽ വച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി പങ്കെടുത്തു. ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര, മുൻ മേയർ ടി ഒ മോഹനൻ, എം പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാർ അഡ്വ. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ദസറയുടെ പ്രചരണാർത്ഥം വ്ളോഗർമാരുടെ കലാപരിപാടികളും പെറ്റാൽറ്റി ഷൂട്ട് ഔട്ടും നടത്തി. വ്ളോഗർമാർക്കുള്ള പ്രത്യക ഉപഹാരവും വേദിയിൽ വച്ച് നൽകി.
കണ്ണൂർ ദസറ; സോഷ്യൽ മീഡിയ വ്ളോഗേഴ്സ് മീറ്റ്
