കണ്ണൂർ: ഒൻപതു ദിവസമായി കണ്ണൂരിൽ കോർപറേഷൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. കെവി സുമേഷ് എംഎൽഎ, അഡ്വ. കെ എൻ എ ഖാദർ, എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വേദിയിൽ ഉപഹാര സമർപ്പണവും വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.