/
5 മിനിറ്റ് വായിച്ചു

സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു;ഉപതെരഞ്ഞെടുപ്പുകള്‍ മുതല്‍ ബാധകം

സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു. മുസിലിപ്പാലിറ്റിയില്‍ 4000 രൂപയും കോര്‍പ്പറേഷനില്‍ 5000 രൂപയുമായാണ് നിശ്ചയിച്ചത്. നേരത്തെ ഇത് യഥാക്രമം 2000 രൂപയും 3000 രൂപയുമായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗക്കാരായ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട നിക്ഷേപം നിര്‍ദിഷ്ട തുകയുടെ പകുതിയാണ്.

മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുതല്‍ ഇത് ബാധകമായിരിക്കും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ പ്രസക്ത ചട്ടത്തിന് ഭേദഗതി വരുത്തിയാണ് തുക വര്‍ധിപ്പിച്ചത്. പഞ്ചായത്ത് രാജ് നിയമത്തില്‍ സമാനഭേദഗതി വരുത്തി ഗ്രാമപഞ്ചായത്തിന് 2000 രൂപ, ബ്ലോക്ക് പഞ്ചായത്തിന് 4000 രൂപ, ജില്ലാ പഞ്ചായത്തിന് 5000 രൂപ എന്നിങ്ങനെ നിക്ഷേപ തുക വര്‍ധിപ്പിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version