//
4 മിനിറ്റ് വായിച്ചു

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന; പതിനെട്ടോളം സ്ഥാപനങ്ങൾക്ക് നോട്ടീസ്

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി.പതിനെട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

തിരക്കേറിയ ഓണക്കാലത്ത് ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇത്തരത്തിൽ പരിശോധന നടത്തുന്നത്.പരിശോധന വരും ദിവസങ്ങളിലും തുടരും.പരിശോധനയ്ക്ക് ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ എംപി രാജേഷ് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ കെ പ്രകാശൻ, പ്രേമരാജൻ, ജിതേഷ് ഖാൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജില വി, സതീഷ് എസ്, ഉദയകുമാർ, ജൂന റാണി, രാധിക ദേവി, ലിജിന, അജീർ, ജൂലി തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!