വടക്കേയറ്റത്ത് നിന്ന് രണ്ടാമതാണെങ്കിലും രാഷ്ട്രീയത്തിലെ കരുത്തു കൊണ്ട് കേരളത്തില്‍ ഒന്നാമതാണ് കണ്ണൂര്‍ ജില്ല.ആദ്യ ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂര്‍ പെരളശേരി സ്വദേശിയായ എ കെ ഗോപാലന്‍ എന്ന എകെജി. ഇന്നും പാര്‍ട്ടി ഭേദമന്യേ നേതൃനിരയില്‍ ആ രാഷ്ട്രീയ പാരമ്ബര്യം കണ്ണൂര്‍ പിന്തുടരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയ കേരളത്തിലെ നമ്ബര്‍ വണ്‍ ജില്ലയായി കണ്ണൂര്‍ മാറുന്നതും.ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിലവില്‍ കണ്ണൂര്‍ ബന്ധമുള്ള എട്ട് ജനപ്രതിനിധികളാണ് ഉള്ളത്. പുതുതായി ഒഴിവുവന്ന രാജ്യസഭാ സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥിയായി ഇന്നലെ പ്രഖ്യാപിച്ചത് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി സന്തോഷ് കുമാറിനെ. നിലവിലെ എല്‍ഡിഎഫിന്റെ അംഗബലം വെച്ച് സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പാണ്. ഇതോടെ കണ്ണൂരില്‍ നിന്നുള്ള പാര്‍ലമെന്‍റംഗങ്ങളുടെ എണ്ണം ഒന്‍പതാകും. ഇതില്‍ നാലുപേര്‍ ലോക്സഭയിലും അഞ്ചു പേര്‍ രാജ്യസഭയിലുമാണ്.
പാര്‍ലമെന്റംഗങ്ങള്‍
1. കെ. സുധാകരന്‍
നിലവില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗം. 1996 മുതല്‍ 2006 വരെ മൂന്ന് തവണ എംഎല്‍എ, 2001-2004ലെ എകെ ആന്റണി മന്ത്രിസഭയില്‍ വനം -പരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രിയായിരുന്നു കുമ്ബക്കുടി സുധാകരന്‍. കണ്ണൂര്‍ എടക്കാട് സ്വദേശി. 2009 – 2014ലും കണ്ണൂരില്‍ നിന്നും എംപി. 2019ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
2. കെ. മുരളീധരന്‍
വടകരയില്‍ നിന്നുള്ള ലോക്സഭാംഗം. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷ ഭൂമികയായ തലശ്ശേരി, കൂത്തുപറമ്ബ് നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം. പിതാവ് കെ. കരുണാകരന്‍ ജനിച്ചത് കണ്ണൂര്‍ ചിറക്കലില്‍. കെപിസിസി മുന്‍ സംസ്ഥാന പ്രസിഡന്റ്. മുന്‍ സംസ്ഥാന വൈദ്യുതി മന്ത്രി.
3. രാജ്മോഹന്‍ ഉണ്ണിത്താന്‍
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം. 2019ലെ തെരഞ്ഞെടുപ്പില്‍ തന്റെ കന്നിജയം അവിസ്മരണീയമാക്കിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ലോക്സഭയിലെത്തിയത്.
4. വി. മുരളീധരന്‍
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ് കൂടിയാണ്. തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി സ്വദേശി.
5. കെ.സി. വേണുഗോപാല്‍
2020ല്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്നും ജയിച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ലമെന്റംഗമാകുന്നത്. പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളി സ്വദേശിയാണെങ്കിലും ജില്ലയില്‍ നിന്ന് ഇതുവരെ മത്സരിച്ചിട്ടില്ല. 1991 ല്‍ കാസര്‍ഗോഡ് നിന്നും ലോക് സഭയില്‍ നിന്നും മത്സരിച്ചു പരാജയപ്പെട്ട ശേഷം ആലപ്പുഴ തട്ടകമാക്കി രാഷ്ട്രീയമായി കുതിച്ചു തുടങ്ങി.ആലപ്പുഴയില്‍ നിന്നും 2009, 2014 വര്‍ഷങ്ങളില്‍ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ സംസ്ഥാനമന്ത്രിയും കേന്ദ്ര സഹമന്ത്രിയും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്ന്റെ ദേശീയ ജനറല്‍ സെക്രട്ടറി.
6. എം.കെ. രാഘവന്‍
കോഴിക്കോട് മണ്ഡലത്തില്‍ നിന്നുമുള്ള ലോക്സഭാ അംഗം. പയ്യന്നൂര്‍ സ്വദേശി. കോഴിക്കോട് നിന്നും നിന്നും 2009ലും 2014ലും ലോക്സഭയിലെത്തി. 2019ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എ. പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി.
7. ജോണ്‍ ബ്രിട്ടാസ്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കൈരളി ടിവിയും മാനേജിങ് എഡിറ്ററും. 2021 ല്‍ രാജ്യസഭയിലേക്ക് സിപിഎം പ്രതിനിധിയായി. 1966 ഒക്ടോബര്‍ 24 ന് കണ്ണൂര്‍ ജില്ലയിലെ പുളിക്കുറുമ്ബ ആലിലക്കുഴിയിലാണ് ബ്രിട്ടാസിന്റെ ജനനം.
8. വി. ശിവദാസന്‍
എസ്‌എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്. 2021 ഏപ്രില്‍ 23-നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.1979 ല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മുഴക്കുന്ന് വിളക്കോടാണ് ജനിച്ചത്.
9. പി സന്തോഷ് കുമാര്‍ (സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി)
നിലവില്‍ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. രണ്ട് തവണ എഐവൈഎഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത്. സാമ്ബത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദമുള്ള സന്തോഷ് തളിപ്പറമ്ബ് ബാര്‍ അസോസിയേഷനില്‍ അംഗത്വമുള്ള അഭിഭാഷകനാണ്. കണ്ണൂരില്‍ എഐഎസ്‌എഫിന്റേയും എഐവൈഎഫിന്റേയും ജില്ലാ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കണ്ണൂരിന്റെ രാഷ്ട്രീയ പെരുമ. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ അംഗങ്ങളുമായി വലിയൊരു പ്രാതിനിധ്യം തന്നെ കണ്ണൂരിനുണ്ട്.