കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കാനാകില്ലെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നിലപാട് തിരുത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.ഉത്തരമലബാറിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്ന വിമാനത്താവളത്തിന്‍റെ ചിറകരിയുന്ന അത്യന്തം പ്രതിഷേധാര്‍ഹമായ സമീപനമാണ് കേന്ദ്രത്തിന്‍റേത്. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കണമെന്ന്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ സംസ്ഥാന സര്‍ക്കാറും വിമാനത്താവളം കമ്പനിയായ കിയാലും നിരന്തരം ആവശ്യപ്പെടുന്നതാണ്. മൂന്ന് വര്‍ഷത്തിന് ശേഷം അനുവാദം നല്‍കുമെന്നായിരുന്നു ഉദ്ഘാടന ഘട്ടത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കിയ ഉറപ്പ്. എന്നാല്‍ ഇത്രയും കാലമായി അനുകൂല നിലപാട് എടുത്തില്ല എന്ന് മാത്രമല്ല ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ അനുമതി നല്‍കാനാവില്ലെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്ക് വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള ‘പോയന്‍റ് ഓഫ് കോള്‍’ പദവി ഉണ്ടെന്നതാണ് കണ്ണൂരിന് അനുമതി നിഷേധിക്കാന്‍ കാരണമായി പറയുന്നത്. മറ്റിടങ്ങളില്‍ പോയന്‍റ് ഓഫ് കോള്‍ ഉണ്ടെന്നത് കണ്ണൂരിന് അനുവദിക്കാതിരിക്കാനുള്ള ന്യായമായി കാണുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. അന്താരാഷ്ട്ര വിമാനത്താവള പദവി ഉള്ള കണ്ണൂരിനെ അവഗണിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്‍റെ അവഗണനയായി മാത്രമേ കാണാനാകൂ.
കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകള്‍ക്ക് പുറമെ അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണ്ണാടകത്തിലെയും തമിഴ്നാട്ടിലേയും യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് കണ്ണൂര്‍. നിലവില്‍ മൂന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ മാത്രം സര്‍വീസ് നടത്തുന്നതിനാല്‍ മിക്ക വിദേശരാഷ്ട്രങ്ങിലേക്കും ഇവിടെ നിന്നും യാത്ര ചെയ്യാന്‍ പറ്റുന്നില്ല. സര്‍വീസ് നടത്തുന്ന രാജ്യങ്ങളിലേക്കും അവിടെ നിന്നും ഇങ്ങോട്ടേക്കും യാത്രക്കാരുടെ തിരക്ക് വളരെ കൂടുതലാണ്. വിമാനത്താവളത്തിന്‍റെ വരുമാനം വര്‍ധിപ്പിച്ച് ലാഭത്തിലാകണമെങ്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ അനിവാര്യമാണെന്നും എം വി ജയരാജന്‍.