//
6 മിനിറ്റ് വായിച്ചു

‘പെട്ടിതൂക്കി വേണുഗോപാൽ ഒഴിവാകൂ’കോൺഗ്രസിനെ രക്ഷിക്കൂ‘; കെ സിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ ദയനീയ തോൽവിയെ തുടർന്ന് ഏരുവേശിയിലും, ശ്രീകണ്ഠപുരത്തും  എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാപക പോസ്റ്ററുകൾ. ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്‌’ എന്ന പേരിലാണ്‌ പോസ്റ്ററുകൾ പതിപ്പിച്ചത്. ‘അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ, പെട്ടി തൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ’, ‘ കോൺഗ്രസിനെ ഉപ്പ് വെച്ച കലം പോലെ ആക്കിയില്ലെ’ എന്നിങ്ങനെയാണ്‌ പോസ്റ്ററിലുള്ളത്‌.മലയോരത്തെ കോൺഗ്രസുകാരുടെ നവമാധ്യമ ഗ്രൂപ്പുകളിലും വേണുഗോപാലിനെ വിമർശിച്ച് കൊണ്ടുള്ള പോസ്റ്ററുകളും, ഓഡിയോ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇരിക്കൂർ മണ്ഡലത്തിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി വിഷയവുമായി  ബന്ധപ്പെട്ടും ശ്രീകണ്ഠപുരത്ത് കെ സി വേണുഗോപാലിനെതിരെ പരസ്യ പ്രകടനവും, പോസ്റ്ററുകളും പതിച്ചിരുന്നു. കെ സി വേണുഗോപാലിൻ്റെ വിശ്വസ്തനും കെപിസിസി ജന. സെക്രട്ടറിയുമായ സജീവ് ജോസഫിനെ എംഎൽഎ സ്ഥാനത്ത് മത്സരിപ്പിക്കുവാൻ നേതൃത്വം പരിഗണിച്ചതിനെ തുടർന്നായിരുന്നു അന്ന് വ്യാപക പ്രതിഷേധം ഉയർന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!