/
8 മിനിറ്റ് വായിച്ചു

സിൽവർലൈൻ പദ്ധതി കേരളത്തിന് അനിവാര്യം : സുരേഷ് കീഴാറ്റൂർ

സിൽവർലൈൻ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. പാരിസ്ഥിതിക ആഘാത പഠനം നടത്തി പരിസ്ഥിതി ദുരന്തം ഒഴിവാക്കി വേണം പദ്ധതി നടപ്പാക്കാനെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു.കീഴാറ്റൂരിൽ പരിസ്ഥിതി സംരക്ഷിക്കുമെന്ന് സർക്കാർ വാഗ്ദാനം നടപ്പായില്ല. കെ-റെയിലിനെതിരെ നിലവിലുള്ള സമരം പരിസ്ഥിതി സ്‌നേഹം കൊണ്ടല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യമാണെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. അത് തന്നെയാണ് ശശി തരൂരിന്റെ വാക്കുകളിൽ നിഴലിക്കുന്നതും. കോൺഗ്രസും ബിജെപിയും സിൽവർലൈൻ സമരത്തെ ഒറ്റുകൊടുക്കുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.അതേസമയം, കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും.വൈകിട്ട് 4 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക സംഘടനാ നേതാക്കൾ എന്നിവരുടെ സംയുക്ത കൺവൻഷനാണ് നടക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കളും കൺവൻഷനിൽ പങ്കെടുക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version