കണ്ണൂർ :അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണിയപകടം.2 പേർ മരിച്ചു.ചിറക്കൽ പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട കല്ല് കെട്ട് ചിറയിൽ ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പുറപ്പെട്ട തോണിയാണ് അപകടത്തിൽ പെട്ടത് . മൂന്ന് പേരാണ് തോണിയിൽ ഉണ്ടായിരുന്നത് .
ഇതിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി.മരിച്ചവരിൽ ഒരാൾ അത്താഴക്കുന്ന് സ്വദേശി റമീസാണെന്ന് തിരിച്ചറിഞ്ഞു.രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല .കാണാതായ ഒരാൾക്കായി ഫയർഫോഴ്സ് തിരച്ചിൽ തുടരുകയാണ് .സംഭവമറിഞ്ഞ് ധാരാളം പേർ ഇവിടെ തടിച്ച് കൂടിയിട്ടുണ്ട്.കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ സ്ഥലം സന്ദർശിച്ചു.