കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ളിക്ക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ആഭിമുഖ്യത്തിൽ സാഹിത്യോത്സവം 2023 ഏപ്രിൽ 24,25,26 തീയ്യതികളിൽ നടക്കും.സാഹിത്യകാരൻമാരായ ടി പത്മനാഭൻ, എം മുകുന്ദൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.ഏപ്രിൽ 24ന് അഞ്ച് മണിക്ക് പ്രമുഖ കന്നഡ സാഹിത്യകാരൻ വിവേക് ഷാൻഭാഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.എം.പിമാരായ കെ.സുധാകരൻ, ഡോ. വി.ശിവദാസൻ അഡ്വ പി സന്തോഷ് കുമാർ, മേയർ അഡ്വ ടി.മോഹനൻ കടന്നപ്പള്ളി രാമചന്ദ്രൻ MLA, കെ.വി.സുമേഷ് MLA,ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.
കണ്ണൂർ ലിറ്റററി ഫെസ്റ്റ് 2023: ഏപ്രിൽ 24, 25, 26 തീയ്യതികളിൽ
