ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറ പ്രകൃതി -പരിസ്ഥിതി സംരക്ഷണമെന്ന ആശയമാണ് മുന്നോട്ടു വെക്കുന്നത്. ഇതിനനുയോജ്യമായ തലവാചകം (കാപ്ഷന്‍) പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നു. പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്ന അനുയോജ്യമായ തലവാചകത്തിന് ആകര്‍ഷകമായ പാരിതോഷികം നല്‍കുന്നതാണ്.
തലവാചകങ്ങള്‍ 10-09-2024 മുതല്‍ 13-09-2024 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 9447366803 എന്ന നമ്പറില്‍ വാട്സ് ആപ്പ് വഴിയോ നേരിട്ട് കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസിലോ എത്തിക്കേണ്ടതാണ്.