5 മിനിറ്റ് വായിച്ചു

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ- അപകടകരമായ തൊഴിലില്‍ ഏര്‍പ്പെടുന്ന ശുചീകരണ തൊഴിലാളികള്‍ക്കുള്ള ശില്‍പശാല സംഘടിപ്പിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സീവേജ് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. പരിശീലന പരിപാടി കേര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യവിസര്‍ജ്യം കൈകൊണ്ട് നീക്കം ചെയ്യുന്നത് നിരോധിച്ച നിയമം (Prohibition of Employment as manual Scavengers and the Rehabilitation Act-2013) നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.

കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ വരുന്ന നാഷണല്‍ സഫായി കര്‍മ്മചാരി ഫിനാന്‍സ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍, തിരുവനന്തപുരത്തുള്ള GEN ROBOTIC Innovations Pvt.Ltd. എന്ന കമ്പനിയുമായി ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിച്ചത്. ക്ലീന്‍ സിറ്റി മാനേജർ പി പി ബൈജു, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം എം രജീഷ് ബാബു എന്നിവര്‍ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version