കണ്ണൂര്‍ കൂത്തുപറമ്പിൽ മുസ്ലീം ലീഗില്‍ കൂട്ടരാജി.വിമതപ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടന്‍കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പിപിഎ സലാം, കാട്ടൂറ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറി.
കൂത്തുപറമ്പ് നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്ള സ്ഥലത്തെ പ്രമുഖ വ്യാപാരിയുമാണ്. പി പി എ സലാം, കാട്ടൂറ മുഹമ്മദ് എന്നിവര്‍ മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയുകയും ചെയ്തു.
എന്‍ എം കോളേജ് ഭരണ സമിതി തര്‍ക്കം പ്രാദേശിക നേതൃത്വത്തിനിടയില്‍ വിഭാഗീയതക്ക് കാരണമായിരുന്നു.പരിഹരിക്കാനായി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടില്ല. ഇതിന് പിന്നാലെയാണ് രാജി.മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കണ്ണൂരിലുണ്ട്. രാജിവെച്ച നേതാക്കളുമായി പികെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയേക്കും.