/
3 മിനിറ്റ് വായിച്ചു

കണ്ണപുരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്

കണ്ണപുരം:തിരുവോണത്തിന് പൂക്കളമൊരുക്കാന്‍ പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്.കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി.ഗീതക്കാണ്(50) കാട്ടുപന്നിയുടെ കുത്തേറ്റത്.തുടയില്‍ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.രതി പരിക്കേറ്റ ഗീതയെ സന്ദര്‍ശിച്ചു.സമീപ കാലങ്ങളിലായി ചെമ്മരവയല്‍ ഭാഗത്ത് കാട്ടുപന്നിശല്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version