പരിയാരം: വിഷം കഴിച്ച് ചികിൽസയിലായിരുന്ന ബാർബർ തൊഴിലാളി മരിച്ചു.പാടിച്ചാൽ വെങ്ങാട് വാചാലിലെ കിഴക്കേ വീട്ടിൽ കെ.വി.പ്രസാദ്(42)ആണ് മരിച്ചത്.ചെറുപുഴയിലെ ബാർബർ ഷോപ്പിൽ തൊഴിലാളിയായ പ്രസാദിനെ ആഗസ്ത് 30 നാണ് വിഷം കഴിച്ച് ഗുരുതര നിലയിൽ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
പരേതനായ നാരായണൻ -ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ: രമ്യ. രണ്ട് മക്കളുണ്ട്.സഹോദരങ്ങൾ: ഓമന,ഷൈലജ, പ്രസന്ന, ശോഭ.പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷം പെരിങ്ങോം പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.