പയ്യന്നൂര്‍: ദേശീയപാതയിൽ പെരുമ്പയിൽ ഓട്ടോയിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷാണ് (40) മരണപ്പെട്ടത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഓടിച്ചുവന്ന ഓട്ടോ നിര്‍ത്തി മറുഭാഗത്തെ കടയില്‍നിന്നും ഐസ്ക്രീം വാങ്ങുന്നതിനായി നടന്നുപോകവേയാണ് മറ്റൊരു ഓട്ടോയിടിച്ച് അപകടം.റോഡരികിലെ ഡിവൈഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.കുനിയില്‍ വാസുക്കുട്ടി -കെ.വി.ശ്യാമള ദമ്പതികളുടെ മകനാണ്.ഭാര്യ: ദീപ (കിള്ളിമംഗലം, പാലക്കാട്).മക്കള്‍:ഗോവിന്ദ് ബാല്‍ (സെന്‍ട്രല്‍ സ്കൂള്‍, എടാട്ട്), ആശിഷ്ബാല്. സഹോദരങ്ങള്‍: വിനീഷ് (സൗത്താഫ്രിക്ക), അനശ്വര(തിമിരി). പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.