//
3 മിനിറ്റ് വായിച്ചു

പൊതുവാച്ചേരിയിലെ വീട്ടിൽ നിന്നും 2 കിലോയിലധികം കഞ്ചാവ് പിടികൂടി

kannur pothuvachri drug case

പൊതുവാച്ചേരിയിലെ വീട്ടിൽ നിന്നും എടക്കാട് പോലീസ് 2 കിലോയിലധികം കഞ്ചാവ് പിടികൂടി.പൊതുവാച്ചേരിയിലെ റഹിമിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.പൊതുവാച്ചേരി സ്വദേശി പി. അബ്ദുൽ റഹീം, സഹോദരൻ പി മുനീർ, തളിപ്പറമ്പിലെ ജോമോൻ ടി കെ, വാരത്തെ പി.സൂരജ് എന്നിവരാണ് പിടിയിലായത്.ചെറു പേക്കറ്റുകളാക്കുന്നതിനിടെയാണ് 4 പേരെയും അറസ്റ്റ്  ചെയ്തത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസിപി ടി കെ രത്നകുമാറിന്റെയും എടക്കാട് സി ഐ എം ആർ ബിജുവിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version