കണ്ണൂർ: സെപ്റ്റംബർ 25, 26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ നാൽപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം
ഫുട്ബോൾ, വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കണ്ണൂർ പ്രസ്സ് ക്ലബ്,
എക്സൈസ്, സിറ്റി പോലീസ്, ജയിൽ, കെ ഏ പി IV ബറ്റാലിയൻ, കണ്ണൂർ ബാർ അസോസിയേഷൻ, ഫോറെസ്റ്റ്, ഫയർ ഫോഴ്സ്, നേഴ്സ്സസ് അസോസിയേഷൻ എന്നീ ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മത്സരത്തിൽ സിറ്റി പോലീസ്, ചാമ്പ്യന്മാരായി. ഫൈനലിൽ 2 -0 എന്ന സ്കോറിന് എക്സൈസ് ടീമിനെ തോൽപ്പിച്ചു. കണ്ണൂർ പോലീസ് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണമെന്റ് മുൻ ഇന്ത്യൻ യൂത്ത് ഫുട്ബോൾ താരം ബിനീഷ് കിരൺ ഉദ്ഘാടനം ചെയ്തു. കൺവീനർ അഷ്‌റഫ് മലപ്പട്ടം, ജനറൽ കൺവീനർ കെ സന്തോഷ് , വർക്കിംഗ് കൺവീനർ കെ രാജേഷ്, എം.പി സുരേഷ് ബാബു, വി.വി ഷാജി , പ്രനിൽ കുമാർ, ഗണേഷ് ബാബു, ബി നസീർ ,വി സി സുകേഷ് കുമാർ എന്നിവർ സംസാരിച്ചു. സമ്മാനദാനം ഡെപ്യൂട്ടി എക്സിസ് കമ്മീഷണർ ടി രാഗേഷ് . വോളിബാൾ ഫൈനലിൽ എക്സൈസ് വകുപ്പിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കണ്ണൂർ പ്രസ് ക്ലബ് ചാമ്പ്യന്മാരായി . ഇന്ത്യൻ ദേശീയ വോളിബാൾ താരം മനു ജോസഫ് മത്സരം ഉദ്ഘടാനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ് , സ്പോർട്സ് ഡിവിഷൻ കോച്ച് കെ പ്രമോദ് , അഷ്‌റഫ് മലപ്പട്ടം, വി.വി ഷാജി , കെ രാജേഷ് , എം പി സുരേഷ്ബാബു , പ്രനിൽ കുമാർ എന്നിവർ സംസാരിച്ചു .