കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി. ആംബുലൻസിനു പോലും വഴിനൽകാതെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നത്.കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നവജാത ശിശുവുമായി പോയ ആംബുലൻസിൻ്റെ യാത്ര കഴിഞ്ഞ ദിവസം ഏറെ സമയം തടസപ്പെട്ടു.വഴിനൽകാതെ സ്വകാര്യ ബസുകൾ ഏറെ നേരം പ്രതിസന്ധിയിലാക്കിയെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
“സാഗര എന്ന് പേരുള്ള ബസ് നേരെ ആംബുലൻസിൻ്റെ മുന്നിലിട്ടു. അതിനെ ഓവർടേക്ക് ചെയ്ത് വേറെയും രണ്ട് ബസുകൾ. ഏകദേശം ആറ് മിനിട്ടോളം ഞങ്ങൾ അവിടെ കിടന്നു. പിന്നിൽ ഒരു വണ്ടി പോലുമില്ല. ബസ് ഒന്ന് സൈഡാക്കി തന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു. ആറ് മിനിട്ട് വളരെ വിലപ്പെട്ട സമയമാണ്. ഈ സമയം കൊണ്ട് നമ്മൾ 10-11 കിലോമീറ്റർ ഓടും. ആ ഒരു സമയമാണ് അവിടെ നഷ്ടപ്പെട്ടത്. ചെറിയ കുഞ്ഞിനെയും കൊണ്ട് പോയതാണ്.”- ഡ്രൈവർ പ്രതികരിച്ചു.
നവജാത ശിശുവിനെകണ്ണൂർ കൊയിലി ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് സ്വകാര്യ ബസുകൾ ആംബുലൻസിനെ തടസപ്പെടുത്തിയത്.