/
15 മിനിറ്റ് വായിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിലേക്ക് :കിഴക്കേ കവാടത്തിൽ

കണ്ണൂര്‍:റെയില്‍വേ സ്‌​റ്റേഷന്‍ കിഴക്കേ കവാടത്തില്‍ എസ്‌കലേ​റ്റര്‍ സംവിധാനം ഒരുങ്ങുന്നു. ഇതിനാവശ്യമായ സാധനങ്ങളെല്ലാമെത്തിച്ചു.ഏപ്രില്‍ പത്തോടെ എസ്‌കലേ​റ്റര്‍ പൂര്‍ണ സജ്ജമാക്കി യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും.നേരത്തെയുണ്ടായ വഴികള്‍ മണ്ണിട്ട് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയിതിട്ടുണ്ട്. എസ്‌കലേ​റ്റര്‍ സ്ഥാപിക്കുന്ന സ്ഥലത്തെ ഇരുവശവും റൂഫിംഗ് ഷീ​റ്റുകള്‍ കൊണ്ട് മറച്ചു കഴിഞ്ഞു. പ്രധാന പാര്‍ട്‌സുകളെല്ലാം രണ്ടു ദിവസം മുമ്ബാണ് ഇവിടെ എത്തിച്ചത്.ഇതിനുമാത്രമായി അന്‍പതു ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനത്തോടു കൂടിയാണ് എസ്‌കലേ​റ്റര്‍ സ്ഥാപിക്കുന്നത്.ഒരു കോടി രൂപയാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ കിഴക്കേ കവാടത്തില്‍ ലിഫ്​റ്റ് സൗകര്യമൊരുക്കിയിരുന്നു. പ്രായമായവര്‍ക്കും അംഗപരിമതര്‍ക്കും ഏറെ സഹായകരമായിരുന്നു ഇത്. ഒന്നാംപ്ലാ​റ്റ് ഫോമിലും ഇത്തരത്തില്‍ ലിഫ്​റ്റ് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. നിലവില്‍ മില്‍മ ബൂത്തിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ലിഫ്​റ്റ് സ്ഥാപിക്കുന്നത്. ഇതോടെ നാലാം പ്ലാ​റ്റ്‌ഫോമില്‍ നിന്നും കയറുന്ന യാത്രക്കാര്‍ക്ക് ഒന്നും രണ്ടും പ്ലാ​റ്റ്‌ഫോമില്‍ ചെന്നിറങ്ങാന്‍ പ​റ്റും. നേരത്തെ പ്ലാ​റ്റ്‌ഫോമുകളെ ബന്ധിപ്പിക്കാനായി 1.516 കോടി രൂപ ചിലവിലാണ് ലിഫ്റ്റുള്‍ നിര്‍മ്മിച്ചത്. തിരക്കേറിയ ഒന്നാം പ്ലാ​റ്റ്‌ഫോമില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പടികള്‍ ഒഴിവാക്കി മേല്‍പ്പാലത്തിന്റെ മുകളിലേക്കും താഴേക്കും പോകാനുമാണ് എസ്‌കലേ​റ്റര്‍.എന്നാൽ  കണ്ണൂര്‍ റെയില്‍വേ സ്​റ്റേഷന്റെ നാലാം പ്ലാ​റ്റ്‌ഫോം യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും കാത്തിരിക്കണം. റെയില്‍വേ സ്​റ്റേഷനിലെ നാലാം പ്ലാ​റ്റ്‌ഫോമിന്റെ പ്രവൃത്തി കരാര്‍ നല്‍കിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. പ്ലാ​റ്റ്‌ഫോം നിര്‍മ്മിക്കേണ്ട സ്ഥലത്തു നിലവിലുള്ള ഭാരത് പെട്രോളിയത്തിന്റെ പൈപ്പ് ലൈനുകള്‍ നീക്കാത്തതാണ് പ്രവൃത്തി വൈകുന്നതിന് കാരണം. പ്ലാ​റ്റ്‌ഫോമുമായി ബന്ധപ്പെട്ട് ഭാരത് പെട്രോളിയം കോര്‍പറേഷനുമായി ചര്‍ച്ച ചെയ്യുമെന്ന് ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ശ്രേഷ്ഠ പറഞ്ഞു. നിലവില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഡിപ്പോയിലേക്കുള്ള ഇന്ധന സംഭരണ പൈപ്പ് ലൈന്‍ കടന്നു പോകുന്നത് നാലാം പ്ലാ​റ്റ്‌ഫോം സ്ഥാപിക്കേണ്ട സ്ഥലത്തൂടെയാണ്. ഇത് മാ​റ്റിയാല്‍ മാത്രമേ പ്ലാ​റ്റ്‌ഫോം നിര്‍മ്മിക്കാനാന്‍ കഴിയു. ഇക്കാര്യം നേരത്തെ ബി.പി.സി.എല്‍ അധികൃതരുടെ സംയുക്ത യോഗം ചര്‍ച്ച ചെയ്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!