/
6 മിനിറ്റ് വായിച്ചു

‘മാനേജ്മെന്റിലെ തർക്കം’; സ്കൂളിലേക്കുള്ള റോഡടച്ചതായി പരാതി

കണ്ണൂർ : മാനേജ്മെന്റിലെ തർക്കം കാരണം ഒരുവിഭാഗത്തിന്റെ പിന്തുണയോടെ സ്കൂളിലേക്കുള്ള റോഡടച്ചെന്ന് പരാതി. ഇതുകാരണം ചെറുപഴശ്ശി എ.എൽ.പി.സ്കൂളിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലായെന്നും പി.ടി.എ.യുടെയും ജനകീയ കമ്മിറ്റിയുടെയും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.സ്കൂളിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കളക്ടർക്കും വിദ്യാഭ്യാസ അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

മാനേജർമാരിൽ ഒരാൾ തങ്ങളുടെ സ്ഥലം വ്യക്തിക്ക് വിൽക്കുകയും അയാൾ അവിടെ വീട് നിർമിക്കുകയും ചെയ്തു. സ്കൂളിലേക്കുള്ള റോ‍ഡ് ഇതോടെ അടഞ്ഞു. ഒരുനൂറ്റാണ്ടിലേറെയായുള്ള റോഡായിരുന്നു ഇത്. സ്കൂളിൽ കുട്ടികളെയെത്തിക്കാനോ ഉച്ചഭക്ഷണത്തിനുള്ള അരിയും മറ്റ് സാധനങ്ങളുമെത്തിക്കാനോ സാധിക്കുന്നില്ല.

ജനകീയ കമ്മിറ്റിക്കും പി.ടി.എ.ക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. മാനേജ്മെന്റുമായി ചർച്ച നടത്തിയിട്ടും പരിഹാരമായില്ല.പി.ടി.എ. പ്രസിഡന്റ് എൻ.പി.ബിജു, ജനകീയ കമ്മിറ്റി ഭാരവാഹികളായ പി.കുഞ്ഞിക്കണ്ണൻ, കെ.രൂപേഷ്, കെ.പി.ബാലകൃഷ്ണൻ, വി.വി.ബിജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version