//
5 മിനിറ്റ് വായിച്ചു

വീടിന്റെ മേൽക്കൂര തകർന്നു; ചുമരിന് വിള്ളൽ വീണു; പാറമടയിലെ സ്ഫോടനം കാരണമെന്ന് പരാതി

ശ്രീകണ്ഠപുരം : കരയത്തുംചാൽ വെളിയനാട്ടെ പള്ളത്ത് നാരായണന്റെ വീടിന്റെ മേൽക്കൂര തകരുകയും ചുമരുകൾക്ക് വിള്ളലുണ്ടാവുകയും ചെയ്തു. സമീപത്തെ പാറമടയിലുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് വീടിന് കേടുപാടുണ്ടായതെന്ന് ആരോപിച്ച് നാരായണൻ ശ്രീകണ്ഠപുരം പോലീസിലും നഗരസഭയിലും പരാതി നൽകി.

സ്ഫോടന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രത്യാഘാതമായാണ് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ തകരുകയും ചുമരുകൾ വിണ്ടുകീറി കേടുപാടുകൾ സംഭവിക്കുകയും ചെയ്തെന്ന് പരാതിയിൽ ആരോപിച്ചു.

ആറ് വർഷം മുൻപും സമാനമായ രീതിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അന്ന് പരാതി നൽകിയതിനെത്തുടർന്ന് അടച്ചുപൂട്ടിയ പാറമട ഈയിടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നെന്ന് നാരായണൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version