/
5 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വഴിയേ പോയ തെരുവു നായയെ പിന്നാലെ പോയി തല്ലി കടി വാങ്ങി; തല്ലിക്കൊന്നതിന് കേസ്

കണ്ണൂരിൽ തെരുവ് നായയെ അടിച്ചു കൊന്നതിന് കേസ്. കണ്ണൂർ പയ്യന്നൂരിൽ തെരുവ് നായയെ അകാരണമായി തല്ലിക്കൊന്ന സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ്  കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തത്.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ ഇട്ടു. കഴിഞ്ഞ വ്യാഴാഴ്ച ഒരുകൂട്ടം ആളുകൾ തെരുവ് നായയെ അടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യമായിരുന്നു പുറത്തുവന്നത്. റോഡിൽ അലസമായി നടക്കുന്ന തെരുവുനായയെ പിന്നിലൂടെ എത്തിയ ഒരാൾ ആദ്യം വടി ഉപയോഗിച്ച് അടിക്കുകയാണ്.

അടികൊണ്ട നായ മർദ്ദിച്ചയാളെ തിരിച്ച് ആക്രമച്ചു. കൈയ്യിൽ കയറി കടിച്ച പട്ടിയെ വലിച്ചെറിഞ്ഞ ഇയാളോടൊപ്പം മറ്റ് ചിലരും കൂടി എത്തി പട്ടിയെ ക്രൂരമായി തല്ലിക്കൊല്ലുന്നതാണ് ദൃശ്യങ്ങളിൽ. അനക്കമില്ലാതെ കിടക്കുന്ന പട്ടിയെ വീണ്ടും വീണ്ടും വടികൊണ്ട് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!