/
3 മിനിറ്റ് വായിച്ചു

‘മരത്തില്‍ കയറി സ്വയം കെട്ടിയിട്ടു’; തെരുവ്നായ ശല്യത്തിനെതിരെ കണ്ണൂരിൽ ഒറ്റയാൾ പ്രതിഷേധം

കണ്ണൂര്‍: തെരുവ് നായ ശല്യത്തിനെതിരെ കണ്ണൂരിൽ വ്യത്യസ്തമായ പ്രതിഷേധം.സുരേന്ദ്രൻ കൂക്കാനം എന്നയാളാണ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. കളക്ടറേറ്റിനു മുന്നിൽ മരത്തിൽ ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു പ്രതിഷേധം.ഫുട്പാത്തിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്. തെരുവ് നായകളെ നിയന്ത്രിക്കുക, സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് സുരേന്ദ്രൻ ഉന്നയിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version