/
8 മിനിറ്റ് വായിച്ചു

‘സ്കൂൾ പരിസരങ്ങളിൽ തെരുവുപട്ടികൾക്ക് ഭക്ഷണം നൽകുന്നത് നിർത്തലാക്കും’; ‘വളർത്തുമൃഗങ്ങൾക്ക് ലൈസൻസില്ലെങ്കിൽ പിഴ’,ജില്ലയിൽ കർശന നടപടികൾ

കണ്ണൂർ :ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധം.ലൈസൻസില്ലാതെ മൃഗങ്ങളെ വളർത്തുന്നവർക്കും അനധികൃതമായി നടത്തുന്ന പ്രജനന കേന്ദ്രങ്ങൾക്കും പിഴയീടാക്കും.

വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന മൈക്രോ ചിപ്പ് വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ഘടിപ്പിക്കണം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർ‍ക്കെതിരെ കർശന നടപടി വരും. ഇതിന്‌ സഹായകമായ വിധത്തിൽ പൊതു ഇടങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കും.

ജില്ലയിൽ വന്ധ്യംകരിച്ച നായകൾക്ക് ഷെൽട്ടറുകൾ പണിയും. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഇവ സ്ഥാപിക്കും. വാക്സിനേഷന് പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പ് നടത്തും. ജില്ലയിൽ വളർത്തുമൃഗങ്ങളുടെ സെൻസസ് നടത്തി കൃത്യമായ കണക്കുകൾ ശേഖരിക്കും.

സ്കൂൾ പരിസരങ്ങളിൽ തെരുവുപട്ടികൾക്ക് മൃഗസ്നേഹികൾ ഭക്ഷണം നൽകുന്നത് നിർത്തലാക്കും. തദ്ദേശ സ്ഥാപനവുമായി ചേർന്ന് തെരുവുപട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് ഇവരുമായി ചേർന്ന് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. മൃഗസ്നേഹികൾ തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടാൽ അവരെ വിലക്കാനോ അവരെ ആക്രമിക്കാനോ പാടില്ല.

പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് പഞ്ചായത്ത്, വാർഡ് തലത്തിൽ ജനകീയ സമിതികൾ രൂപവത്കരിക്കും. തെരുവു നായശല്യം പരിഹരിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്ന് പി.പി ദിവ്യ അഭ്യർഥിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version